ലിനിക്ക് രാജ്യത്തിന്റെ ആദരം: ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സമ്മാനിച്ചു

ലിനിക്ക് രാജ്യത്തിന്റെ ആദരം: ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സമ്മാനിച്ചു

നിപ രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് രാജ്യത്തിന്റെ ആദ്യം. ലിനിയുടെ സേവനത്തിന് മരണാനന്തര ബഹുമതിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുരസ്‌കാരം ഏറ്റുവാങ്ങി

കേരളത്തില്‍ നിന്നുള്ള മറ്റ് മൂന്ന് നഴ്‌സുമാര്‍ക്കും സേവന മികവിനുള്ള പുരസ്‌കാരം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹെഡ് നഴ്‌സ് എന്‍ ശോഭന, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ പി എസ് മുഹമ്മദ് സാലിഹ്, തിരുവനന്തപുരം സ്വദേശി ബ്രിഗേഡിയര്‍ പി ജി ഉഷാദേവി എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍

ദേശീയതലത്തില്‍ ലഭിച്ച അംഗീകാരത്തിന് അഭിമാനമുണ്ടെന്ന് സജീഷ് പ്രതികരിച്ചു. ആധുനിക നഴ്‌സിംഗിന് അടിത്തറ പാകിയ ഫോളറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സിംഗ് ദിനമായി ആചരിക്കുന്നത്.

 

Share this story