24ാമത് രാജ്യാന്തര ചലചിത്രമേളക്ക് ഇന്ന് തുടക്കമാകും; 73 രാജ്യങ്ങളിൽ നിന്നായി 186 ചിത്രങ്ങൾ പ്രദർശനത്തിന്

24ാമത് രാജ്യാന്തര ചലചിത്രമേളക്ക് ഇന്ന് തുടക്കമാകും; 73 രാജ്യങ്ങളിൽ നിന്നായി 186 ചിത്രങ്ങൾ പ്രദർശനത്തിന്

24ാമത് രാജ്യന്തര ചലചിത്രമേളക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേള ഉദ്ഘാടനം ചെയ്യും. തുർക്കിഷ് ചിത്രമായ പാസ്ഡ് ബൈ സെൻസർ ആണ് ഉദ്ഘാടന ചിത്രം

73 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. 14 സ്‌ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദർശനം. രാവിലെ 10 മണിക്ക് പ്രദർശനം ആരംഭിക്കും. വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശാരദ മുഖ്യാതിഥിയാകും. മൂന്നാംലോക പ്രസ്ഥാനത്തിന്റെ അമരക്കാരനായ അർജന്റീന സംവിധായകൻ ഫെർണാണ്ടോ സോളാൻസിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകും

10500 ഡെലിഗേറ്റുകളാണ് മേളക്കായി രജിസ്റ്റർ ചെയ്തതത്. 8998 പേർക്ക് ഒരേ സമയം വിവിധ തീയറ്ററുകളിലായി സിനിമ കാണാം. 3500 പേർക്ക് ഒരേ സമയം സിനിമ കാണാനാകുന്ന നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടും ആർ കെ കൃഷ്ണാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറയാണ് ജൂറി ചെയർമാൻ.

 

Share this story