മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ വി എ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു

മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ വി എ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു

നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പോലീസ് ക്ലബ്ബിൽ രണ്ടര മണിക്കൂറോളം നേരം ചോദ്യം ചെയ്തതിന് ശേഷമാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

സ്ത്രീകളെ അപമാനിക്കുക, സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീകുമാർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താൻ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമായിരുന്നു മഞ്ജു വാര്യരുടെ പരാതി

ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ നൽകിയ ലെറ്റർ ഹെഡ്ഡും രേഖകളും ശ്രീകുമാർ ദുരുപയോഗം ചെയ്തതായും പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് വി എ ശ്രീകുമാറും വ്യക്തമാക്കി.

 

Share this story