സുരക്ഷാ ഉദ്യോഗസ്ഥരെ സർക്കാർ പിൻവലിച്ചു; പ്രതികാര നടപടിയെന്ന് ജസ്റ്റിസ് കെമാൽ പാഷ

സുരക്ഷാ ഉദ്യോഗസ്ഥരെ സർക്കാർ പിൻവലിച്ചു; പ്രതികാര നടപടിയെന്ന് ജസ്റ്റിസ് കെമാൽ പാഷ

ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ സർക്കാർ പിൻവലിച്ചു. ഐ എസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷയാണ് പിൻവലിച്ചത്.

സർക്കാരിനെതിരായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ പിൻവലിച്ചതെന്ന് ജസ്റ്റിസ് കെമാൽ പാഷ ആരോപിച്ചു. ഇതുകൊണ്ടൊന്നും തന്റെ നാവടക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ് ഭീഷണിയുള്ളതിനാൽ രണ്ട് വർഷത്തോളമായി തനിക്ക് സായുധരായ ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു. ഇപ്പോൾ പരിശോധന കമ്മിറ്റി തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് തീരുമാനിച്ചതായാണ് പറയുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല

കനകമല കേസിലെ പ്രതികൾ യഥാർഥത്തിൽ തന്നെ കൊല്ലാൻ വന്നവരാണെന്നാണ് കണ്ടെത്തിയിരുന്നത്. വേറെയും ഭീഷണികൾ തനിക്കുണ്ടായിരുന്നു. വാളയാർ, അട്ടപ്പാടി സംഭവങ്ങളിലെ വിഷയങ്ങളിൽ താൻ പ്രതികരിച്ചിരുന്നു. ഇതാകാം എതിർപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു

 

Share this story