ഏത് പാർട്ടി പ്രവർത്തകർ, അവർ മാവോയിസ്റ്റുകളാണ്; കോഴിക്കോട് അറസ്റ്റിൽ മുഖ്യമന്ത്രി

ഏത് പാർട്ടി പ്രവർത്തകർ, അവർ മാവോയിസ്റ്റുകളാണ്; കോഴിക്കോട് അറസ്റ്റിൽ മുഖ്യമന്ത്രി

മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് കോഴിക്കോട് പന്തീരങ്കാവിൽ നിന്നും അറസ്റ്റിലായ അലനും താഹയും സിപിഐഎം പ്രവർത്തകരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു

വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് പാർട്ടി പ്രവർത്തകരുടെ അറസ്റ്റിനെ കുറിച്ച് ചോദിക്കുകയായിരുന്നു. ഏത് പാർട്ടി പ്രവർത്തകർ, ഏതിനാ പറ്റിയാണ് പറയുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

അലന്റെയും താഹയുടെയും പേര് പറഞ്ഞ് മാധ്യമ പ്രവർത്തകർ വിശദീകരിച്ചതോടെ അവർ മാവോയിസ്റ്റുകളാണ്, പാർട്ടി പ്രവർത്തകർ അല്ലെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിശോധന നടന്നു കഴിഞ്ഞല്ലോ, അവർ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായില്ലേ. അതിൽ പ്രശ്‌നം എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു

 

Share this story