വാളയാർ കേസിലെ പ്രതിക്ക് നേരെ മർദനം; നാട്ടുകാർ വളഞ്ഞിട്ടു മർദിച്ചു

വാളയാർ കേസിലെ പ്രതിക്ക് നേരെ മർദനം; നാട്ടുകാർ വളഞ്ഞിട്ടു മർദിച്ചു

വാളയാറിൽ പീഡനത്തിന് ഇരയായ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രതിക്ക് നാട്ടുകാരുടെ മർദനം. കേസിലെ നാലാം പ്രതി കുട്ടി മധു എന്ന എം മധുവിന് നേരെയാണ് ആക്രമണമുണ്ടായത്.

അട്ടപ്പള്ളത്ത് വെച്ചാണ് ആക്രമണം നടന്നത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരിൽ ചിലർ മർദിക്കുകയായിരുന്നുവെന്ന് മധു പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഹൈദാരാബാദ് ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വാളയാറിലെ പ്രതിക്ക് നേരെയും ആക്രമണം നടന്നത്.

വാളയാർ കേസിൽ മധു അടക്കമുള്ള പ്രതികളെ പാലക്കോട് പോക്‌സോ കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരായ പ്രതിഷേധം ഇതുവരെയും അടങ്ങിയിട്ടില്ല. കേസ് പുനരന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്

 

Share this story