വാളയാർ കേസിലെ പ്രതിക്ക് ദേഹമാകസലം പരുക്ക്; നാട്ടുകാരുടെ മർദനമേറ്റ് റോഡരികിൽ കിടന്ന മധുവിനെ ആശുപത്രിയിലെത്തിച്ചത് പോലീസ്

വാളയാർ കേസിലെ പ്രതിക്ക് ദേഹമാകസലം പരുക്ക്; നാട്ടുകാരുടെ മർദനമേറ്റ് റോഡരികിൽ കിടന്ന മധുവിനെ ആശുപത്രിയിലെത്തിച്ചത് പോലീസ്

വാളയാറിൽ ലൈംഗിക പീഡനത്തിനിരയായ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രതി മധുവിന് നാട്ടുകാരിൽ നിന്നേറ്റത് രൂക്ഷമായ മർദനം. കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്.

മർദനമേറ്റ് റോഡരികിൽ കിടന്ന മധുവിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ ദേഹമാകസലം പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മധുവിനെ നാട്ടുകാരിൽ ചിലർ ആക്രമിച്ചത്. കോടതി വെറുതെ വിട്ടെങ്കിലും ഇയാളെ നാട്ടിൽ താമസിപ്പിക്കില്ലെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു

കേസിൽ ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. വി മധു, ഷിബു, എം മധു എന്നിവരാണ് കേസിലെ പ്രതികൾ. ഒക്ടോബർ 25നാണ് കോടതി ഇവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്.

Share this story