സംസ്ഥാന അധ്യക്ഷ പദവിയിൽ തീരുമാനമാകാതെ ബിജെപി കോർ കമ്മിറ്റി യോഗവും പിരിഞ്ഞു

സംസ്ഥാന അധ്യക്ഷ പദവിയിൽ തീരുമാനമാകാതെ ബിജെപി കോർ കമ്മിറ്റി യോഗവും പിരിഞ്ഞു

കോർ കമ്മിറ്റി യോഗത്തിലും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്നതിൽ തീരുമാനമായില്ല. സമവായമാകാതെ യോഗം പിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഡിസംബർ 15നകം അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും കോർ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല

കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ് എന്നീ മൂന്ന് പേരുകളാണ് കോർ കമ്മിറ്റി യോഗത്തിൽ ഉയർന്നുവന്നത്. ഗ്രൂപ്പുകൾ ഒരു വീട്ടുവീഴ്ചക്കും തയ്യാറാകാതെ വന്നതോടെയാണ് സമവായമാകാതെ യോഗം പിരിയേണ്ടി വന്നത്. തുടർ ചർച്ചകൾക്കായി കേന്ദ്ര നേതാക്കൾ സംസ്ഥാനത്ത് എത്തുമെന്നാണ് അറിയുന്നത്.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയെല്ലാം വിളിച്ചുകൂട്ടിയുള്ള ആലോചനക്ക് പകരം കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു നേതൃത്വം തീരുമാനിച്ചിരുന്നത്. ഗ്രൂപ്പ് പോര് ഒഴിവാക്കി ആരെ കണ്ടെത്തുമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെയും തലവേദന. മുരളീധര പക്ഷം കെ സുരേന്ദ്രന് വേണ്ടി വാദിക്കുമ്പോൾ കൃഷ്ണദാസ് പക്ഷത്തിന് എം ടി രമേശ് അല്ലെങ്കിൽ ശോഭാ സുരേന്ദ്രൻ എന്ന നലിപടാണ്.

Share this story