കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. മണ്ടേപ്പുറം സ്വദേശി റഷീദാണ് മരിച്ചത്. സംഭവത്തിൽ വിലങ്ങാട് സ്വദേശി ലിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാട്ടുപന്നികളെ വേട്ടയാടാൻ പോയപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പള്ളിപ്പാറ വനത്തിനുള്ളിൽ വെച്ചാണ് യുവാവിന് വെടിയേറ്റത്.

ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. റഷീദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share this story