സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തിൽ നിന്നും പുറത്താക്കി

സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തിൽ നിന്നും പുറത്താക്കി

വനിതാ മാധ്യമപ്രവർത്തകക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി കെ എം രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സെക്രട്ടറിയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി സാബു തോമസാണ് സസ്‌പെൻഷൻ നടപടി അറിയിച്ചത്.

മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമ സ്ഥാപനത്തിൽ നിന്നും ഇയാളെ പുറത്താക്കി. രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ തിരുവനന്തപുരം പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തിയിരുന്നു

വിഷയം ചർച്ച ചെയ്യുന്നതിനായി പ്രസ് ക്ലബ് ജനറൽ ബോഡി വിളിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുക, മർദിക്കുക, തടഞ്ഞുവെക്കുക, വീട്ടിൽ അതിക്രമിച്ചു കയറുക തുടങ്ങിയ കുറ്റങ്ങളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

 

Share this story