പത്തനംതിട്ടയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

പത്തനംതിട്ടയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

പത്തനംതിട്ട അടൂരിൽ 16 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം ഭരണികാവ് സ്വദേശികളായ നിഖിൽ(20), ഹരിനാരായണൻ(23) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സ്‌കൂൾ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ നിഖിലാണ് സ്‌കൂളിന് സമീപത്തെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. നിഖിലിന് സഹായം ചെയ്തതിനാണ് ഹരിനാരായണനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ബലാത്സംഗം, പോക്‌സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും

 

Share this story