സിസ്റ്റർ ലൂസിയുടെ ആത്മകഥ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം; കണ്ണൂരിലെ ഡിസി ബുക്‌സിന്റെ പുസ്തകാല അടപ്പിച്ചു

സിസ്റ്റർ ലൂസിയുടെ ആത്മകഥ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം; കണ്ണൂരിലെ ഡിസി ബുക്‌സിന്റെ പുസ്തകാല അടപ്പിച്ചു

ക്രിസ്തീയ സഭയിലെ അധികാര ദുർവിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യ മേധാവിത്വത്തെയും ചോദ്യം ചെയ്തു കൊണ്ട് സമരം ചെയ്യുന്ന സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മതക്രിമിനലുകളുടെ അഴിഞ്ഞാട്ടം. കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലാണ് മതക്രിമിനലുകൾ ആക്രമണം നടത്തിയത്.

കണ്ണൂർ ടൗൺ സ്‌ക്വയറിൽ പ്രവർത്തിക്കുന്ന ഡിസി ബുക്‌സിന്റെ പുസ്തകശാലയാണ് ഇവർ ആക്രമിച്ചത്. 70ഓളം പേരാണ് പുസ്തകശാലയിൽ ഇരച്ചുകയറി അഴിഞ്ഞാടിയത്. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പുസത്ക ശാല അടച്ചുപൂട്ടി.

ഇന്ന് കണ്ണൂരിൽ ക്രിസ്ത്യൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കാനെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ. യുവജന സംഘടനയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു

Share this story