കൊല്ലം കുണ്ടറയിൽ വീട്ടമ്മയായ യുവതിയെ അയൽവാസിയായ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു

കൊല്ലം കുണ്ടറയിൽ വീട്ടമ്മയായ യുവതിയെ അയൽവാസിയായ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു

കൊല്ലം കുണ്ടറയിൽ വീട്ടമ്മയായ യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. കുണ്ടറ പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശി ഷൈല(40)യാണ് കൊല്ലപ്പെട്ടത്. ഷൈലയുടെ അയൽവാസി കൂടിയായ അനീഷാണ് കൃത്യം നടത്തിയത്.

അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ കുട്ടിയെ സ്‌കൂളിലാക്കി മടങ്ങി വരുന്നതിനിടെയാണ് ഷൈലയെ അനീഷ് കുത്തിയത്. ദേഹമാകസലം കുത്തേറ്റ ഷൈലയെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഷൈലയും അനീഷും തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഷൈലയുടെ ഭർത്താവ് വിദേശത്താണ്. അടുത്തിടെയാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷും ഷൈലയും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ ഭാര്യ പിണങ്ങിപ്പോകുകയും ചെയ്തു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി കരുതുന്നത്. രണ്ട് മക്കളാണ് ഷൈലക്കുള്ളത്

Share this story