സോണിയ ഗാന്ധിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി

സോണിയ ഗാന്ധിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച് ചിത്രീകരിച്ച ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസിൽ പരാതി. കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.

പൗരത്വ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ അസദുദ്ദീൻ ഉവൈസി എംപിക്കൊപ്പം സോണിയാ ഗാന്ധിയുടെ ചിത്രവും ചേർത്താണ് അബ്ദുള്ളക്കുട്ടിയുടെ അധിക്ഷേപ പോസ്റ്റ് വന്നത്. ഇത് അപകീർത്തികരവും ഐടി നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ രാജു പി നായരാണ് ഡിജിപിക്ക് പരാതി നൽകിയത്.

Share this story