പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച സർക്കാരും പ്രതിപക്ഷവും സംയുക്ത പ്രതിഷേധം നടത്തും

പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച സർക്കാരും പ്രതിപക്ഷവും സംയുക്ത പ്രതിഷേധം നടത്തും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സർക്കാരും പ്രതിപക്ഷവും സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ മുതൽ ഉച്ച വരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കമായാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നത്

രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാമെന്ന നിർദേശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും പ്രക്ഷോഭത്തിൽ പങ്കുചേരും

Share this story