യുവാവ് റോഡിലെ കുഴിയിൽ വീണുമരിച്ച സംഭവം: രൂക്ഷ വിമർശനവുമായി ഹൈക്കോടതി, യുവാവിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും കോടതി

യുവാവ് റോഡിലെ കുഴിയിൽ വീണുമരിച്ച സംഭവം: രൂക്ഷ വിമർശനവുമായി ഹൈക്കോടതി, യുവാവിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും കോടതി

കൊച്ചിയിൽ യുവാവ് റോഡിലെ കുഴിയിൽ വീണു മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കുഴി അടയ്ക്കുമെന്ന് ആവർത്തിച്ചു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. 2008ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹർജിയും കഴിഞ്ഞ ദിവസം യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയും പരിഗണിക്കുകയായിരുന്നു കോടതി

ചെറുപ്രായത്തിലാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. നാണക്കേടുകൊണ്ട് തല കുനിച്ച് പോകുകയാണ്. ഒരു കുടംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. സമൂഹത്തിന് വേണ്ടി മരിച്ച യുവാവിന്റെ രക്ഷിതാക്കളോട് മാപ്പ് ചോദിക്കുന്നതായും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു

റോഡ് നന്നാക്കാൻ കോടതി പലതവണ ഉത്തരവിട്ടിട്ടും ഒന്നും നടക്കുന്നില്ല. കാറിൽ കറങ്ങിനടക്കുന്ന ഉദ്യോഗസ്ഥർക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാകില്ല. ഉദ്യോഗസ്ഥർക്ക് മേലുള്ള വിശ്വാസം കോടതിക്ക് നഷ്ടപ്പെട്ടു. മാത്രമല്ല യുവാവിന്റെ ബന്ധുക്കളോട് ഉദ്യോഗസ്ഥർ മാപ്പ് ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

Share this story