അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാൻ ബിന്ദു അമ്മിണിയോടും രഹ്ന ഫാത്തിമയോടും സുപ്രീം കോടതി

അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാൻ ബിന്ദു അമ്മിണിയോടും രഹ്ന ഫാത്തിമയോടും സുപ്രീം കോടതി

ശബരിമല വിഷയത്തിൽ ഇപ്പോൾ ഒരിടപെടലും നടത്തില്ലെന്ന് സുപ്രീം കോടതി. ശബരിമല ദർശനത്തിന് പോകാൻ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമെന്ന ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇക്കാര്യം പറഞ്ഞത്.

ശബരിമലയിൽ ഒരു സംഘർഷത്തിന് ആഗ്രഹിക്കുന്നില്ല. നിങ്ങൾക്കനുകൂലമായി ഇപ്പോൾ ഉത്തരവിറക്കുന്നില്ല. പരിഗണനയിലിരിക്കുന്ന വിഷയമാണിത്. അന്തിമ വിധി നിങ്ങൾക്കനുകൂലമാകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെങ്കിൽ തീർച്ചയായും നിങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്ഥിതി ഗതികൾ വൈകാരികമാണ്. അതുകൊണ്ടാണ് വിഷയം ഏഴംഗ ബഞ്ചിലേക്ക് വിട്ടത്. അതുവരെ ക്ഷമിക്കണം. യുവതി പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലൈന്ന വാദത്തെ അംഗീകരിക്കുന്നു. പക്ഷെ ക്ഷേത്ര പ്രവേശനം നടത്താൻ സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്ന് ഇപ്പോൾ ഉത്തരവിടാനാകില്ല. ഉടൻ തന്നെ ഏഴംഗ ബഞ്ച് ചേരുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 

Share this story