പൗരത്വ ഭേദഗതി: പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് ഗവർണർ, കേന്ദ്രനിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥർ

പൗരത്വ ഭേദഗതി: പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് ഗവർണർ, കേന്ദ്രനിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥർ

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് കരുതുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ല. ഭരണഘടന അനുസരിച്ച് നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു

രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങൾക്ക് എന്ത് പ്രശ്‌നം വന്നാലും സംരക്ഷകരായി കോടതിയുണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ട. കേരളത്തിൽ അത് നടപ്പാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നും ഗവർണർ പറഞ്ഞു

നിയമത്തിനെതിരെ സംസ്ഥാനത്ത് നാളെ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗവർണർ നിയമത്തെ അനുകൂലിച്ച് രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. നാളെ രാവിലെ പത്ത് മണി മുതൽ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിപക്ഷ പരിപാടി. പിണറായി സർക്കാർ വന്നതിന് ശേഷം ഇതാദ്യമാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇരുപക്ഷവും കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിഷേധം നടത്തുന്നത്.

 

Share this story