ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ അനാവശ്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ അനാവശ്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില മതസംഘടനകൾ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ചൊവ്വാഴ്ചയിലെ ഹർത്താൽ വേണ്ടെന്നാണ് തന്റെ അഭിപ്രായമെനന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഹർത്താൽ നടത്തുന്നത് ശത്രുത വർധിപ്പിക്കാനെ ഉപകരിക്കു.

പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്കെതിരായ മാത്രം നിയമമല്ല. ഭരണഘടനക്ക് എതിരായ നിയമമാണ്. ഹർത്താൽ പ്രഖ്യാപനം തിടുക്കപ്പെട്ടുള്ള തീരുമാനമായെന്നും കാന്തപുരം പറഞ്ഞു. ഹർത്താലുമായി സഹകരിക്കരുതെന്ന് കഴിഞ്ഞ ദിവസം മലപ്പുറത്ത് വെച്ചും അദ്ദേഹം പറഞ്ഞിരുന്നു

സമസ്തയും ഹർത്താലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. തീവ്ര മുസ്ലീം സംഘടനകളും അവരുടെ പോഷക സംഘടനകളുമാണ് ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താൽ നിയമവിരുദ്ധമാണെന്നും ഒരു സംഘടനകളും ഹർത്താൽ നടത്തുന്നുവെന്ന് കാണിച്ച് ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടില്ലെന്നും പോലീസും അറിയിച്ചിരുന്നു.

ഹർത്താലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലോ ഹർത്താലിലോ പങ്കെടുക്കരുതെന്ന് മുസ്ലീം യൂത്ത് ലീഗും നേരത്തെ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.

 

Share this story