ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമെന്ന് പോലീസ്; ജില്ലാ നേതാക്കൾക്കെതിരെ നിയമനടപടിയുണ്ടാകും

ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമെന്ന് പോലീസ്; ജില്ലാ നേതാക്കൾക്കെതിരെ നിയമനടപടിയുണ്ടാകും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു വിഭാഗം മതസംഘടനകൾ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി. എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, കേരളാ മുസ്ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് ഹർത്താൽ ആഹ്വാനം നടത്തിയിരിക്കുന്നത്.

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. നിലവിൽ ഈ സംഘടനകളൊന്നും ഓദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടീസ് നൽകിയിട്ടില്ല. കാസർകോട് ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താൽ അതിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കമുള്ള ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കൾക്കായിരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

ജില്ലാ നേതാക്കളുടെ പേരിൽ നിയമനടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന നഗരസഭ, പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളിൽ പൊതുജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും തടസ്സം വരാൻ പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കൂടി നേതാക്കൾ ഉത്തരവാദികളായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു

 

Share this story