കടമ്പൂരിൽ കോൺഗ്രസ്-സിപിഎം സംഘർഷം; ആറ് പേർക്ക് പരുക്ക്, പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടു

കടമ്പൂരിൽ കോൺഗ്രസ്-സിപിഎം സംഘർഷം; ആറ് പേർക്ക് പരുക്ക്, പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടു

കണ്ണൂർ കടമ്പൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടു. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു

പരുക്കേറ്റവരിൽ മൂന്ന് പേർ സിപിഎമ്മുകാരും മൂന്ന് പേർ കോൺഗ്രസുകാരുമാണ്. കടമ്പൂർ പഞ്ചായത്ത് അംഗത്തിന്റെ മകന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സിപിഎം ആരോപിച്ചു. എന്നാൽ സിപിഎം പ്രവർത്തകർ ഇന്ദിരാ ഭവൻ ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസും ആരോപിക്കുന്നു

അക്രമികളെ സംരക്ഷിക്കില്ലെന്നും അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെട്ടു.

 

Share this story