നവംബർ 17ലെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കടകൾ തുറന്നു പ്രവർത്തിക്കും

നവംബർ 17ലെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കടകൾ തുറന്നു പ്രവർത്തിക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില മതസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നവംബർ 17ന് തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്സറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്‌സര, ട്രഷറർ ദേവസ്യ മേച്ചേരി എന്നിവർ അറിയിച്ചു.

എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി, കേരളാ മുസ്ലീം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം കേരളത്തിലെ മുഖ്യ മുസ്ലീം സമുദായ സംഘടനകളായ എപി വിഭാഗവും ഇപി വിഭാഗവും ഹർത്താലിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു

നേരത്തെ സിപിഎമ്മും ഹർത്താലിനെതിരെ രംഗത്തുവന്നിരുന്നു. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന സാഹചര്യത്തിൽ ചില സംഘടനകൾ മാത്രം പ്രത്യേകമായി ഒരു ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് വളർന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്നും ബിജെപിയുടെ കെണിയിൽപ്പെടുന്നതിന് തുല്യമാണെന്നും സിപിഎം പറഞ്ഞിരുന്നു

 

Share this story