അയ്യപ്പൻമാരുടെ മനസ്സിന് ചാഞ്ചല്യമുണ്ടാക്കും; യുവതികൾ ശബരിമലയിൽ പോകേണ്ടെന്ന് യേശുദാസ്

അയ്യപ്പൻമാരുടെ മനസ്സിന് ചാഞ്ചല്യമുണ്ടാക്കും; യുവതികൾ ശബരിമലയിൽ പോകേണ്ടെന്ന് യേശുദാസ്

ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്ത് ഗായകൻ കെ ജെ യേശുദാസ്. ശബരിമലയിൽ യുവതികളെത്തിയാൽ അയ്യപ്പൻമാർക്ക് മനസ്സിന് ചാഞ്ചല്യമുണ്ടാകുമെന്നാണ് യേശുദാസ് ഇതിനെതിരായി ഉയർത്തുന്ന വാദം.

ചെന്നൈയിൽ ഒരു സംഗീത പരിപാടിക്ക് എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു യേശുദാസ്. സുന്ദരിയായ ഒരു സ്ത്രീയാണെന്ന് കരുതു. ഒരു വ്യത്യാസവും സംഭവിക്കില്ല. അയ്യപ്പൻ കണ്ണുതുറന്ന് നോക്കുകയൊന്നുമില്ല. എന്നാൽ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പൻമാർ സ്ത്രീകളെ കാണും.

ഇത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശ്യം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകൾ ശബരിമലയിലേക്ക് പോകണ്ടയെന്ന് പറയുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്. സ്ത്രീകൾക്ക് അവിടെയൊക്കെ പോകാമല്ലോയെന്നും യേശുദാസ് പറഞ്ഞു

 

Share this story