താമരശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചു; കാർ യാത്രികരായ രണ്ട് സഹോദരങ്ങൾ മരിച്ചു

താമരശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചു; കാർ യാത്രികരായ രണ്ട് സഹോദരങ്ങൾ മരിച്ചു

കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് സഹോദരങ്ങൾ മരിച്ചു. വയനാട് വെള്ളമുണ്ട സ്വദേശികളായ വല്ലാട്ട് ജോസ് മേരി ദമ്പതികളുടെ മക്കൾ ജിനിൽ ജോസ്, ജിനീഷ് ജോസ് എന്നിവരാണ് മരിച്ചത്.

പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് വരും വഴിയാണ് അപകടം.

വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പറാണ് കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മതിൽ തകർത്താണ് കാർ നിന്നത്. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

 

Share this story