പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പത്ത് മണി മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സത്യാഗ്രഹമിരിക്കും

നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി നിയമത്തിനെതിരെ അതിരൂക്ഷ പ്രതിഷേധങ്ങൾ പടരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇരു കക്ഷികളും സമരത്തിനിറങ്ങുന്നത്.

കേരളത്തിൽ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപി ഒഴിച്ചുള്ള എല്ലാ പാർട്ടികളും പൗരത്വ ഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു. നിയമത്തിനെതിരെ യോജിച്ച സ്വരം ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഭരണപ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് അണിനിരക്കുന്നത്.

 

Share this story