കേരളവും പ്രക്ഷോഭ ചൂടിലേക്ക്; വിവിധ പരിപാടികളുമായി എൽ ഡി എഫും യുഡിഎഫും; ജനുവരി 26ന് ഭരണഘടനാ ദിനമായി ആചരിക്കും

കേരളവും പ്രക്ഷോഭ ചൂടിലേക്ക്; വിവിധ പരിപാടികളുമായി എൽ ഡി എഫും യുഡിഎഫും; ജനുവരി 26ന് ഭരണഘടനാ ദിനമായി ആചരിക്കും

ദേശീയ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം കേരളത്തിലും ശക്തമാകും. കേരളത്തിലെ ഇടത് വലതു മുന്നണികൾ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിച്ചു. ജനുവരി 26ന് ഭരണഘടനാ ദിനമായി ആചരിക്കാൻ ഇരു മുന്നണികളും തീരുമാനിച്ചിട്ടുണ്ട്.

ജനുവരി 26ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് എൽ ഡി എഫ് അറിയിച്ചു. മറ്റ് സമര പരിപാടികളും എൽ ഡി എഫ് ആസൂത്രണം ചെയ്യുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് യുഡിഎഫ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഡിസംബർ 23ന് എല്ലാ നിയോജക മണ്ഡലങ്ങളിലും സേവ് കോൺസ്റ്റിറ്റിയൂഷൻ സേവ് റിപബ്ലിക് എന്ന മുദ്രവാക്യമുയർത്തി മതേതര കൂട്ടായ്മ സംഘടിപ്പിക്കും.

ജനുവരി 6ന് എറണാകുളത്തും ഏഴിന് കോഴിക്കോടും മതേതര കൂട്ടായ്മ സംഘടിപ്പിക്കും. 26ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചിരിക്കുമെന്നും ചെന്നിത്തല അറിയിച്ചു

 

Share this story