മുസ്ലീം വോട്ടിനുള്ള മത്സരമാണ് കേരളത്തിൽ നടക്കുന്നത്; സമരം ചെയ്യണമെങ്കിൽ പിണറായി ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും കെ സുരേന്ദ്രൻ

മുസ്ലീം വോട്ടിനുള്ള മത്സരമാണ് കേരളത്തിൽ നടക്കുന്നത്; സമരം ചെയ്യണമെങ്കിൽ പിണറായി ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും കെ സുരേന്ദ്രൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരളത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ നടത്തിയ സംയുക്ത സമരത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സമരം ചെയ്യണമെന്ന് സുരേന്ദ്രൻ പറഞ്ഞു

ഭരണ പ്രതിപക്ഷ നേതാക്കളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന സമരമാണ് ഇരു മുന്നണികളും നടത്തുന്നത്. മുസ്ലിം വോട്ടിന് വേണ്ടിയുള്ള മത്സരമാണ് സിപിഎമ്മും കോൺഗ്രസും ചെയ്യുന്നത്. മാപ്പിള ലഹളയെ ഓർപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി

പിണറായി വിജയന്റെ നേതൃത്വം അംഗീകരിച്ചതോടെ കേരളത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു. നാളെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ മറവിൽ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 1921 മറന്നിട്ടില്ലെന്ന് ചിലർ മുദ്രവാക്യം വിളിച്ചത് എൻ ഐ എയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു

 

Share this story