ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഒത്തുചേർന്നത്; ഭരണഘടനാ വിരുദ്ധമായ നിയമം പിൻവലിക്കുമെന്നാണ് പ്രതീക്ഷ: കാന്തപുരം

ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഒത്തുചേർന്നത്; ഭരണഘടനാ വിരുദ്ധമായ നിയമം പിൻവലിക്കുമെന്നാണ് പ്രതീക്ഷ: കാന്തപുരം

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. അക്രമം ഒന്നിനും പരിഹാരമല്ല. അതുകൊണ്ടാണ് സംയുക്ത പ്രതിഷേധത്തിൽ അണി ചേർന്നതെന്നും കാന്തപുരം പറഞ്ഞു

പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഒത്തു ചേർന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം സംരക്ഷണത്തിന് വേണ്ടിയല്ല. പ്രതിഷേധം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കാന്തപുരം പറഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് എതിരെ ജാമിയ മിലിയയിൽ അടക്കം സമാനതകളില്ലാത്ത അക്രമമാണ് നടക്കുന്നത്. അക്രമം ഒന്നിനും പ്രതിവിധിയല്ല. അതാണ് ഹർത്താലിനെ പോലും പിന്തുണക്കാതിരുന്നതെന്നും കാന്തപുരം പറഞ്ഞു

 

Share this story