രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്കും നഴ്‌സിനും പരുക്ക്

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്കും നഴ്‌സിനും പരുക്ക്

മലപ്പുറത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്കും നഴ്‌സിനും പരുക്ക്. ചെരുമണ്ണ് കുരിശുംപടിയിൽ ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം സംഭവിച്ചത്.

നിലമ്പൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഹൃദ്രോഗിയുമായി പോകുകയായിരുന്ന 108 ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മുഹമ്മദ് മുർഷിദ്(21), നഴ്‌സ് ജഷീല(37) എന്നിവർക്കാണ് പരുക്കേറ്റത്

അപകടം നടന്നയുടനെ രോഗിയെ മറ്റൊരു ആശുപത്രിയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share this story