ഷെഹലയുടെ മരണം: പ്രതികളായ അധ്യാപകർക്ക് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ഷെഹലയുടെ മരണം: പ്രതികളായ അധ്യാപകർക്ക് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

വയനാട് ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഒന്നും മൂന്നും പ്രതികൾക്ക് ഹൈക്കടോത ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി അധ്യാപകൻ ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെ കെ മോഹൻ എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. രണ്ട് പേരും നിലവിൽ സസ്‌പെൻഷനിലാണ്. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കുറവാണ്. തിരിച്ചു സർവീസിൽ കയറിയാലും മറ്റൊരു സ്‌കൂളിലേക്ക് മാറ്റാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു

അന്വേഷണവുമായി സഹകരിക്കാൻ ഇരുവർക്കും കോടതി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ അന്നു തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു

 

Share this story