കാമ്പസുകളിൽ നിന്ന് ചരിത്രം പുന:രാവർത്തിക്കുന്നു. എസ് എസ് എഫ്

കാമ്പസുകളിൽ നിന്ന് ചരിത്രം പുന:രാവർത്തിക്കുന്നു. എസ് എസ് എഫ്

തിരൂർ: സാമൂഹ്യ പരിവർത്തനങ്ങൾക്ക് എക്കാലത്തും ബീജാവാപം നൽകിയത് ക്യാമ്പസുകളായിരുന്നു. അടിമത്വം, അധിനിവേശം, അധാർമികതകളെയെല്ലാം ചെറുത്തു തോൽപ്പിച്ച പാരമ്പര്യം ലോകത്തുടനീളമുള്ള ക്യാമ്പസുകൾക്കുണ്ട്.

ഇന്ത്യയുടെ കാമ്പസുകളുടെ പാരമ്പര്യവും മറിച്ചല്ല. ജാമിഅ മില്ലിയ്യയിലെയും അലിഗഡിലെയും സമകാലിക സംഭവ വികാസങ്ങൾ ആ ചിത്രങ്ങളുടെ പുനരാവർത്തനങ്ങൾ ആകുമെന്ന് എസ് എസ് അഭിപ്രായപ്പെട്ടു. ജാമിഅ മില്ലിയയിലെയും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികൾക്കെതിരെകേന്ദ്ര സർക്കാർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിൽ വിദ്യാർത്ഥി പ്രധിഷേധം നടത്തി.

തിരൂരിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും തുടങ്ങിയ മാർച്ച് തിരൂർനഗരത്തിൽ സമാപിച്ചു. എം ജുബൈർ,സി ടി ശറഫുദ്ധീൻ സഖാഫി. കെ മുഹമ്മദ് ബുഖാരി,. ഫാസിൽ നൂറാനി തേഞ്ഞിപ്പലം തുടങ്ങിയവർ സംസാരിച്ചു.

Share this story