വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ: പ്രക്ഷോഭകർക്ക് ശക്തമായ പിന്തുണ നൽകി അനശ്വര രാജൻ

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ: പ്രക്ഷോഭകർക്ക് ശക്തമായ പിന്തുണ നൽകി അനശ്വര രാജൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭകർക്ക് പിന്തുണ അറിയിച്ച് നടി അനശ്വര രാജൻ. ഇൻസ്റ്റഗ്രാം വഴിയാണ് അനശ്വര തന്റെ പിന്തുണ അറിയിച്ചത്.

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക എന്നീ ക്യാപ്ഷനോടെ തട്ടമിട്ട ചിത്രവും ഉൾപ്പെടുത്തിയാണ് അനശ്വരയുടെ പ്രതിഷേധം. തണ്ണീർമത്തൻ ദിനങ്ങൾ, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് അനശ്വര രാജൻ

പൗരത്വ ഭേദഗതിക്കെതിരെ സമരം നടത്തുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വർഗീയ ചുവയുള്ള പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെ ഓർമപ്പെടുത്തിയാണ് അനശ്വര തന്റെ പോസ്റ്റിട്ടിരിക്കുന്നത്.

മലയാള സിനിമാ രംഗത്തു നിന്ന് നിരവധി താരങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്നിട്ടുള്ളത്. പാർവതി തിരുവോത്ത്, മമ്മൂട്ടി, പ്രൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഗീതു മോഹൻദാസ്, തുടങ്ങിയ നിരവധി താരങ്ങൾ നിയമത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിട്ടുണ്ട്

 

Share this story