തൃശ്ശൂരിലെ കർഷക ആത്മഹത്യ: കടബാധ്യതകൾ എഴുതി തള്ളാൻ ബാങ്കുകൾക്ക് കലക്ടറുടെ നിർദേശം

തൃശ്ശൂരിലെ കർഷക ആത്മഹത്യ: കടബാധ്യതകൾ എഴുതി തള്ളാൻ ബാങ്കുകൾക്ക് കലക്ടറുടെ നിർദേശം

തൃശ്ശൂരിൽ ജപ്തി ഭീഷണിയെ തുടർന്ന് കർഷകനായ ഔസേപ്പ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കലക്ടറുടെ ഇടപെടൽ. ഔസേപ്പിന്റെ കടബാധ്യതകൾ എഴുതി തള്ളാൻ ബാങ്കുകൾക്ക് കലക്ടർ നിർദേശം നൽകി. പ്രളയകാലത്തുണ്ടായ കൃഷിനാശത്തിന് ധനസഹായം നൽകിയില്ലെന്ന പരാതിയിൽ കലക്ടർ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി

ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 75,000 രൂപയും ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപയുമാണ് വായ്പ എടുത്തത്. രണ്ട് ബാങ്കുകളോടും വായ്പ എഴുതി തള്ളാനും കർശന നിർദേശം നൽകിയിട്ടുണ്ട്. കൃഷി നശിച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയും ജപ്തി നോട്ടീസ് വരികയുമായിരുന്നു. ഇതിൽ മനം നൊന്തായിരുന്നു ഔസേപ്പിന്റെ ആത്മഹത്യ

ചെറിയ തുകക്ക് പോലും ജപ്തി നോട്ടീസ് അയക്കുന്ന ബാങ്കിന്റെ നടപടി ധിക്കാരമാണെന്ന് കഴിഞ്ഞ ദിവസം കൃഷി മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് കലക്ടർ വിഷയത്തിൽ ഇടപെട്ടത്.

Share this story