തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും റിമാൻഡ് പ്രതികളായ ഏഴ് പേർ രക്ഷപ്പെട്ടു; ഒരാളെ പിടികൂടി

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും റിമാൻഡ് പ്രതികളായ ഏഴ് പേർ രക്ഷപ്പെട്ടു; ഒരാളെ പിടികൂടി

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഏഴ് റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു. ഇതിൽ ഒരാളെ രാത്രി വൈകി പിടികൂടി. രാഹുലിനെയാണ് തൃശ്ശൂരിൽ നിന്ന് കണ്ടെത്തിയത്.

പലവഴിക്കാണ് ഏഴ് പേരും പോയതെന്നും ചിലരുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ആറ് റിമാൻഡ് പ്രതികളടക്കം ഏഴ് പേർ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി സെല്ലിൽ നിന്ന് പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം

ഡ്യൂട്ടിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരി ഇവർ പൂട്ടിയിട്ടു. തടയാനെത്തിയ പോലീസുകാരനായ രഞ്ജിത്തിനെ മർദിച്ച് അവശനാക്കുകയും ചെയ്തു. രഞ്ജിത്തിന്റെ സ്വർണമാലയും മൊബൈൽ ഫോണും ഇവർ തട്ടിയെടുത്തു.

രക്ഷപ്പെട്ട തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു, വിപിൻ, ജിനീഷ് എന്നിവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്‌

Share this story