നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണം, കൂട്ടുപ്രതികൾക്കൊപ്പം കാണേണ്ടെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണം, കൂട്ടുപ്രതികൾക്കൊപ്പം കാണേണ്ടെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ പ്രധാന തെളിവായ ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന് പ്രതി ദിലീപ്. കൂട്ടുപ്രതികൾക്കൊപ്പം ദൃശ്യങ്ങൾ കാണേണ്ടെന്നും ഒറ്റയ്ക്ക് കാണണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ദിലീപ് അടക്കം ആറ് പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചിരുന്നത്.

പ്രതികളെ ദൃശ്യങ്ങൾ ഒരുമിച്ച് കാണിക്കാൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് കൂട്ടുപ്രതികൾക്കൊപ്പം ദൃശ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ഒറ്റയ്ക്ക് കാണണമെന്നുമുള്ള ആവശ്യം പ്രകടിപ്പിച്ചത്

ഇന്ന് 11.30നാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അവസരം നൽകിയിരുന്നത്. ദിലീപിന് പുറതെ പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവരാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ദിലീപ് ഒറ്റയ്ക്ക് കാണണമെന്ന് പുതിയ അപേക്ഷ നൽകിയതിനാൽ ഇതിൽ തീരുമാനമായ ശേഷമാകും പ്രതികളെ ദൃശ്യങ്ങൾ കാണിക്കുക

 

Share this story