സമരത്തിൽ പങ്കെടുത്ത മലയാളി വിദ്യാർഥിയെ എ ബി വി പിനേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

സമരത്തിൽ പങ്കെടുത്ത മലയാളി വിദ്യാർഥിയെ എ ബി വി പിനേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത മലയാളി വിദ്യാർഥിയെ എ ബി വി പി സംഘം ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഡൽഹി എ ബി വി പി നേതാക്കളാണ് ഡൽഹി യൂനിവേഴ്‌സിറ്റി വിദ്യാർഥിയെ കയ്യേറ്റം ചെയ്യുന്നത്. മറ്റ് വിദ്യാർഥികളെയും ഇവർ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്

എ ബി വി പി സഹ്ദാര ജില്ലാ കൺവീനർ ജിതേന്ദർ ചൗധരിയും സംഘവും ചേർന്നാണ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്നത്. പൗരത്വ ഭേദഗതിയെ പിന്തുണക്കുന്നുണ്ടോയെന്നാണ് ഇവർ വിദ്യാർഥിയോട് ചോദിക്കുന്നത്. ഇല്ല എന്ന് പറയുമ്പോൾ വിദ്യാർഥിയെ ദൂരേക്ക് കൊണ്ടുപോകാൻ നേതാവ് ആവശ്യപ്പെടുന്നു

മറ്റ് വീഡിയോയിൽ വിദ്യാർഥികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. നേരത്തെ എ ബി വി പിയുടെ നേതാവായ ഭാരത് ശർമ വിദ്യാർഥികളെ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് സംഭവത്തെ എ ബി വി പി ന്യായീകരിക്കുന്നത്.

ഡൽഹി യൂനിവേഴ്‌സിറ്റി യൂനിയൻ നേതാവ് അക്ഷിത് ദഹിയയും സംഘവും വിദ്യാർഥിയെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിദ്യാർഥിയുടെ തലമുടിയിൽ പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Share this story