സിസ്റ്റർ ലൂസി കളപ്പുരയെ സന്ന്യാസ മഠത്തിൽ നിന്നും പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

സിസ്റ്റർ ലൂസി കളപ്പുരയെ സന്ന്യാസ മഠത്തിൽ നിന്നും പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

സിസ്റ്റർ ലൂസി കളപ്പുരയെ എഫ് സി സി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി കോടതി താത്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുൻസിഫ് കോടതിയുടേതാണ് നടപടി. സിസ്റ്റർ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് തീരുമാനം

കേസ് ജനുവരി 1ന് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന കൂട്ടായ്മയാണ് മഠത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. മുന്നറിയിപ്പുകൾ നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസിയെ എഫ് സി സി സന്ന്യാസ മഠം പുറത്താക്കിയത്. നടപടിയിൽ സിസ്റ്റർ ലൂസി വത്തിക്കാനിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഇതും തള്ളുകയായിരുന്നു

പീഡനക്കേസ് പ്രതിയായ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തുകയും നിയമപോരാട്ടം നടത്തുകയും ചെയ്തതിനെ തുടർന്നാണ് സിസ്റ്റർ ലൂസിക്കെതിരെ സന്ന്യാസ മഠവും സഭയും പ്രതികാര നടപടികൾ ആരംഭിച്ചത്. ഇവരെ സമൂഹമധ്യത്തിൽ അധിക്ഷേപിക്കാനുള്ള നീക്കങ്ങളും ഫ്രാങ്കോ അനുയായികൾ ചെയ്തിരുന്നു.

 

Share this story