മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അക്രമികളെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തതെന്ന് കെ സുരേന്ദ്രൻ; പച്ചക്കള്ളം പാടുന്ന നേതാവും ഏറ്റുപാടുന്ന വിഡ്ഡിക്കൂട്ടങ്ങളും

മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അക്രമികളെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തതെന്ന് കെ സുരേന്ദ്രൻ; പച്ചക്കള്ളം പാടുന്ന നേതാവും ഏറ്റുപാടുന്ന വിഡ്ഡിക്കൂട്ടങ്ങളും

മംഗലാപുരത്ത് പത്തോളം മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ആയുധങ്ങളുമായി കേരളത്തിൽ നിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ന്യൂസ്9 എന്ന സംഘ്പരിവാർ മീഡിയയുടെ വ്യാജ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് തന്റെ വാദം സുരേന്ദ്രൻ അവതരിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്

ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവർ ക്‌ളാസ്സസ്.

രാവിലെ എട്ടരയോടെയാണ് മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് വെടിവെച്ചുകൊന്ന പ്രക്ഷോഭകരുടെ പോസ്റ്റുമോർട്ടം നടക്കുന്ന വെൻലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെയാണ് ബിജെപി മീഡിയയും കെ സുരേന്ദ്രനെന്ന ബിജെപി നേതാവും അക്രമികളാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. സുരേന്ദ്രന്റെ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്ത് സംഘ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്.

ഏഷ്യാനെറ്റ്, മീഡിയ വണ്‍, ന്യൂസ് 24 തുടങ്ങിയ ചാനലുകളുടെ മാധ്യമ പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ അക്രിഡിറ്റേഷന്‍ ഇല്ലെന്ന കുറ്റം ചുമത്തിയാണ് ഇവരെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നത്.

 

 

Share this story