ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടി നിർത്തിവെച്ച് കേരളം’; സർക്കാർ ഉത്തരവിറക്കി

ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടി നിർത്തിവെച്ച് കേരളം’; സർക്കാർ ഉത്തരവിറക്കി

ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടി കേരളം നിർത്തിവെച്ചു. ജനസംഖ്യ രജിസ്റ്ററിനെ വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് നടപടി.

സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലാണ് ഉത്തരവിറക്കിയത്. പൊതുജനങ്ങൾക്കുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു

ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടിയുമായി കേരള മുന്നോട്ടുപോകുന്നത് നേരത്തെ വിവാദമായിരുന്നു. നടപടി നിർത്തിവെക്കണമെന്ന് നിരവധി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

പത്ത് വർഷത്തിലൊരിക്കൽ നടത്തുന്ന കനേഷുമാരി കണക്കെടുപ്പിന് സാധാരണ സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകി വരാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭരണഘടന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനാൽ പരമോന്നത നീതി പീഠത്തിന്റെ പരിഗണനയിൽ ആയിരിക്കുന്നതിനാലും എൻ പി ആർ നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകുകയായിരുന്നു

 

Share this story