വിഭജനകാലത്ത് സേവ് ദ ഡേറ്റും രാഷ്ട്രീയമാണ്; ഇതാ വേറിട്ടൊരു പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും

വിഭജനകാലത്ത് സേവ് ദ ഡേറ്റും രാഷ്ട്രീയമാണ്; ഇതാ വേറിട്ടൊരു പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലയടിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് മുതൽ നമ്മുടെ കേരളത്തിൽ വരെ നരേന്ദ്രമോദി സർക്കാരിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ ശബ്ദങ്ങൾ ഉയരുകയാണ്. ഇതിനിടയിൽ വേറിട്ടൊരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള പ്രതിശ്രുത വരനും വധുവും

അടുത്ത കാലത്താണ് വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് സംസ്ഥാനത്ത് ജനപ്രിയമായി തുടങ്ങിയത്. സേവ് ദ ഡേറ്റ് വഴി രാഷ്ട്രീയവും സംസാരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അരുൺ ഗോപിയും ആശ ശേഖറും. തങ്ങളുടെ വിവാഹ തീയതി ഇവർ അറിയിക്കുന്നത് എൻ ആർ സിയും സി എ എയും വേണ്ട എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ്

2020 ജനുവരി 31നാണ് ഇവരുടെ വിവാഹം. ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രാഫിയാണ് ഇവരുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇവരുടെ ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു

 

Share this story