കണ്ണൂരിൽ റെയിൽവേ ഗേറ്റിൽ ബസ് കുടുങ്ങി; ട്രെയിൻ വരുന്നതുകണ്ട് യാത്രക്കാർ ഇറങ്ങിയോടി

കണ്ണൂരിൽ റെയിൽവേ ഗേറ്റിൽ ബസ് കുടുങ്ങി; ട്രെയിൻ വരുന്നതുകണ്ട് യാത്രക്കാർ ഇറങ്ങിയോടി

കണ്ണൂർ എടക്കാട് റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ബസ് കുടുങ്ങി. ട്രെയിൻ വരുന്നത് കണ്ട് യാത്രക്കാർ ബസിൽ നിന്നിറങ്ങിയോടുകയും ചെയ്തു. കണ്ണൂർ-തലശ്ശേരി ദേശീയ പാതയിലെ നടാൽ റെയിൽവേ ഗേറ്റിൽ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഏറെ പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്.

കണ്ണൂരിലേക്കും തലശ്ശേരി ഭാഗത്തേക്കുമുള്ള ട്രെയിനുകൾ കടന്നുപോയതിന് ശേഷം ഗേറ്റ് തുറക്കുകയായിരുന്ന.ു ഈ സമയത്ത് എടക്കാട് ഭാഗത്തെ ദേശീയ പാതയിൽ നിന്നുമൊരു ജെ സി ബി ഗേറ്റ് കടക്കാനെത്തുകയും ഇതിനെ മറികടന്നു വരാൻ സ്വകാര്യ ബസും മറ്റ് വാഹനങ്ങളും ശ്രമിച്ചതോടെ ഗേറ്റിനുള്ളിൽ വാഹനക്കുരുക്ക് സംഭവിക്കുകയുമായിരുന്നു.

ഇതോടെ ഇരുഭാഗത്തു നിന്നുമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തവിധം ഗതാഗതം ഗേറ്റിനുള്ളിൽ സ്തംഭിച്ചു. ഈ സമയത്താണ് തലശ്ശേരിയിൽ നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിൻ എത്തിയത്. ഗേറ്റിൽ നിന്നും 100 മീറ്റർ അകലെ വരെ ട്രെയിൻ എത്തിയതോടെ യാത്രക്കാർ പരിഭ്രാന്തിയോടെ ബസിൽ നിന്നും ഇറങ്ങി ഓടി. എന്നാൽ ഗേറ്റ് വഴി കടന്നുപോകാനുള്ള സിഗ്നൽ ലഭിക്കാത്തതിനാൽ ട്രെയിൻ നിർത്തിയിടുകയായിരുന്നു.

Share this story