കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കി കോണ്‍ഗ്രസ്

കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കെ കരുണാകരന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കോണ്‍ഗ്രസ് ഒഴിവാക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഗവര്‍ണറായിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നടപടി

ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് ഗവര്‍ണറെ അറിയിക്കുകയായിരുന്നു. കെ മുരളീധരന്‍ എംപിയുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ചടങ്ങില്‍ നിന്നും ഗവര്‍ണറെ കോണ്‍ഗ്രസ് ഒഴിവാക്കിയത്. ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍ എസ് എസ് അജണ്ട നടപ്പാക്കുകയാണെന്ന് കെ മുരളീധരന്‍ നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ഗവര്‍ണര്‍ ഇതിന് മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളോട് വിയോജിപ്പ് ഉള്ളവരുമായി സംവാദത്തിന് തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിലപാടുകളില്‍ ഉറച്ചു നില്‍ക്കാം എന്നാല്‍ എതിരഭിപ്രായങ്ങളെ തമസ്‌കരിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Share this story