മൂന്നാമതും ചോദിച്ചപ്പോൾ സവോള നൽകിയില്ല; തിരുവനന്തപുരത്ത് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

മൂന്നാമതും ചോദിച്ചപ്പോൾ സവോള നൽകിയില്ല; തിരുവനന്തപുരത്ത് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

ഭക്ഷണത്തോടൊപ്പം സവോള നൽകാത്തതിന് തിരുവനന്തപുരത്ത് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്ത് ജീവനക്കാരെ മർദിച്ചു. വഞ്ചിയൂർ കൈതമുക്കിലെ ഹോംലി മീൽസ് എന്ന ഹോട്ടലിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് യുവാക്കൾ സവോളക്ക് വേണ്ടി പരാക്രമം നടത്തിയത്.

മദ്യപിച്ചെത്തിയ യുവാക്കൾ ഭക്ഷണം കഴിക്കുന്നതിനിടെ ഇവർ ആവശ്യപ്പെട്ട പ്രകാരം ജീവനക്കാർ രണ്ട് തവണ സവോള അരിഞ്ഞു നൽകിയിരുന്നു. മൂന്നാമതും ചോദിച്ചതോടെ നൽകാൻ ജീവനക്കാർ വിസമ്മതിച്ചു. ഇതോടെയാണ് യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്.

അപ്പച്ചട്ടി കൊണ്ട് ജീവനക്കാരന്റെ തല അടിച്ചുപൊട്ടിച്ചു. ഹോട്ടലിന്റെ ചില്ലുകളും മേശകളുമൊക്കെ ഇവർ തകർത്തു. തടയാൻ ശ്രമിച്ചവർക്ക് നേരെയും ആക്രമണമുണ്ടായി. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഇവർ കടന്നു കളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നടപടി പോലീസ് ആരംഭിച്ചിട്ടുണ്ട്‌

Share this story