മലയാളിയുടെ റെക്കോർഡ് കുടി; ക്രിസ്മസ് തലേന്ന് വിറ്റഴിച്ചത് 69.57 കോടി രൂപയുടെ മദ്യം

മലയാളിയുടെ റെക്കോർഡ് കുടി; ക്രിസ്മസ് തലേന്ന് വിറ്റഴിച്ചത് 69.57 കോടി രൂപയുടെ മദ്യം

ക്രിസ്മസ് തലേദിവസം നടന്നത് റെക്കോർഡ് രൂപയുടെ മദ്യവിൽപ്പന. ഡിസംബർ 24ന് 69. 57 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്. 4.94 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഡിസംബർ 24ന് 64.63 കോടി രൂപയുടെ മദ്യമാണ് വിറ്റത്. നെടുമ്പാശ്ശേരി ബെവ്‌കോ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം ഇത്തവണ വിറ്റഴിച്ചത്. 63.28 ലക്ഷം രൂപയുടെ വിൽപ്പന ഇവിടെ നടന്നു.

കൺസ്യൂമർ ഫെഡ് ക്രിസ്മസ് തലേ ദിവസം 9.46 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 8.26 കോടി രൂപയായിരുന്നു. കൊടുങ്ങല്ലൂരിലെ കൺസ്യൂമർ ഫെഡ് കേന്ദ്രമാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്. 56 ലക്ഷം രൂപയുടെ മദ്യം ഇവിടെ നിന്ന് ചെലവായി.

Share this story