തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി

തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി

തങ്കയങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തി. സോപാനത്തെ കൊടിമര ചുവട്ടിൽ വെച്ച് ആചാരപ്രകാരം തന്ത്രി തങ്കയങ്കി സ്വീകരിച്ചു. ശ്രീകോവിലിലേക്ക് പേടകം കൈമാറിയ ശേഷം ദീപാരാധനക്കായി നട അടച്ചു.

അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനക്ക് ശേഷം ഭക്തർ അയ്യനെ തൊഴുതു. 41 ദിവസത്തെ മണ്ഡലകാലം പൂർത്തിയാക്കി മണ്ഡലപൂജക്കുള്ള ഒരുക്കത്തിലാണ് ക്ഷേത്രം. നാളെയാണ് മണ്ഡലപൂജ നടക്കുന്നത്.

നാളെ ഹരിവരാസനം പാടി നടയടച്ചു കഴിഞ്ഞാൽ പിന്നീട് ഡിസംബർ 30ന് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക. മണ്ഡലകാലത്ത് തീർഥാടകരുടെ റെക്കോർഡ് തിരക്കാണ് അനുഭവപ്പെട്ടത്. 50 കോടി രൂപയുടെ അധികവരുമാനം ഇത്തവണ ലഭിച്ചു

ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത്. ചിത്തിര തിരുന്നാൾ ബാലരാമവർമയാണ് 451 പവൻ തൂക്കം വരുന്ന തങ്കയങ്കി അയ്യപ്പന് സമർപ്പിച്ചത്.

Share this story