കൊച്ചിയിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്ത നോർവീജിയൻ വനിതയോട് രാജ്യം വിടാൻ നിർദേശം

കൊച്ചിയിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്ത നോർവീജിയൻ വനിതയോട് രാജ്യം വിടാൻ നിർദേശം

പൗരത്വ നിയമ ഭേദഗതിക്കെതിരായി കൊച്ചിയിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കുചേർന്ന വിദേശ വനിതയോട് അടിയന്തരമായി രാജ്യം വിടാൻ നിർദേശം. നോർവീജിയൻ സ്വദേശിനി ജാനി മെറ്റി ജോൺസണിനോടാണ് വിദേശകാര്യ മന്ത്രാലയം അധികൃതർ രാജ്യം വിടാൻ നിർദേശം നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച ഫോർട്ട് കൊച്ചിയിലേക്ക് നടന്ന ലോംഗ് മാർച്ചിൽ ജാനി മെറ്റ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇമിഗ്രേഷൻ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ടതും രാജ്യം വിടാൻ നിർദേശിച്ചതും.

ലോംഗ് മാർച്ചിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ജാനി പങ്കുവെച്ചിരുന്നു. രാജ്യതാത്പര്യത്തിന് എതിരായി ഇവർ പ്രവർത്തിച്ചുവെന്ന് ഇമിഗ്രേഷൻ വിഭാഗം ആരോപിക്കുന്നു. ടൂറിസ്റ്റ് വിസയിൽ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമരങ്ങളിലോ പങ്കെടുക്കാൻ അവകാശമില്ല

ജാനി മെറ്റ് താമസിക്കുന്ന ഹോട്ടലിലെത്തിയാണ് ഉദ്യോഗസ്ഥർ രാജ്യം വിടാനുള്ള നിർദേശം നൽകിയത്. നിയമനടപടി നേരിടേണ്ടി വരുമെന്നതിനാൽ മടങ്ങുകയാണെന്ന് ഇവർ അറിയിച്ചു.

Share this story