ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സിനെ തടഞ്ഞതായി പരാതി

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സിനെ തടഞ്ഞതായി പരാതി

ശബരിമല ദർശനത്തിനെത്തിയ മൂന്ന് ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജിമോൾ എന്നിവരെയാണ് തടഞ്ഞത്. കഴിഞ്ഞ തവണ ഇവർ ദർശനം നടത്തിയിരുന്നു.

പമ്പയിൽ വെച്ചാണ് ഇവരെ തടഞ്ഞത്. മൂന്ന് സ്ത്രീകൾ മല ചവിട്ടാനെത്തിയെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇവരെ തടഞ്ഞത്. മുന്നോട്ടുപോയാൽ ആളുകൾ ഉപദ്രവിക്കുമെന്ന് പോലീസ് ഇവരോട് പറയുകയായിരുന്നു. കഴിഞ്ഞ തവണ മല കയറിയതാണ് മാധ്യമങ്ങളെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് പോലീസ് കലക്ടറുമായി ബന്ധപ്പെട്ടതെന്ന് ഇവർ പറയുന്നു

കലക്ടറെ വിവരം അറിയിച്ച ശേഷം പോലീസ് ഇവരെ കടത്തി വിടുകയായിരുന്നു. സ്ത്രീകളായതിനാൽ പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടപ്പോൾ പോലീസ് നിരാകരിച്ചുവെന്നും ഇവർ പറയുന്നു. അതേസമയം ഇവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.

Share this story