പൗരത്വ നിയമത്തെ അനുകൂലിച്ച് ഗവർണർ; പ്രതിഷേധ മുദ്രവാക്യം വിളികളുമായി ചരിത്ര കോൺഗ്രസ് പ്രതിനിധികൾ

പൗരത്വ നിയമത്തെ അനുകൂലിച്ച് ഗവർണർ; പ്രതിഷേധ മുദ്രവാക്യം വിളികളുമായി ചരിത്ര കോൺഗ്രസ് പ്രതിനിധികൾ

കണ്ണൂരിൽ ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ഗവർണർക്ക് നേരെ പ്രതിഷേധവുമായി പ്രതിനിധികളും വിദ്യാർഥികളും. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധം.

ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇടപെട്ട് ആദ്യം ഇത് തടഞ്ഞു. എന്നാൽ ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷം നാല് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ഗവർണർ പ്രസംഗത്തിൽ ആവർത്തിച്ച് പരാമർശങ്ങൾ നടത്തി. വിഷയത്തിൽ എപ്പോൾ വേണമെങ്കിലും സംവാദമാകാമെന്നും ഗവർണർ പറഞ്ഞു. ഇതോടെ ഇപ്പോൾ തന്നെ സംവാദം വേണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരൻമാരും വിദ്യാർഥികളും എഴുന്നേറ്റ് നിന്നു വിളിച്ചു പറഞ്ഞു

സി എ എക്കും എൻ ആർ സിക്കുമെതിരായ മുദ്രവാക്യങ്ങൾ ഉൾപ്പെടെയുള്ള പ്ലക്കാർഡുകൾ ഉയർത്തി വിദ്യാർഥികൾ ഗവർണർക്കെതിരെ മുദ്രവാക്യം വിളിച്ചു. ഇതോടെയാണ് പോലീസ് ഇടപെട്ടത്. നേരത്തെ ഗവർണർക്ക് നേരെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി വീശിയിരുന്നു
.

Share this story