ദൃശ്യങ്ങളുമായി ഗസ്റ്റ് ഹൗസിലെത്തണം; വൈസ് ചാന്‍സിലറോട്‌ ഗവർണറുടെ നിർദേശം

ദൃശ്യങ്ങളുമായി ഗസ്റ്റ് ഹൗസിലെത്തണം; വൈസ് ചാന്‍സിലറോട്‌ ഗവർണറുടെ നിർദേശം

കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസ് പരിപാടിക്കിടെയുണ്ടായ പ്രതിഷേധ സംഭവത്തിൽ വൈസ് ചാൻസിലറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്താനാണ് വൈസ് ചാൻസിലറോട് നിർദേശിച്ചിരിക്കുന്നത്.

വിവാദ പരാമർശം നടത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതിഷേധം അക്രമാസക്തമാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു. ജനകീയ പ്രതിഷേധങ്ങളോട് തോറ്റു കൊടുത്താൽ വിപരീത ഫലമുണ്ടാക്കും. ചരിത്ര കോൺഗ്രസിൽ തികഞ്ഞ അസഹിഷ്ണുതയാണ് കണ്ടത്.

ഭരണഘടന ആക്രമിക്കപ്പെട്ടെന്ന് മറ്റ് അതിഥികൾ കുറ്റപ്പെടുത്തിയത് തനിക്ക് അംഗീകരിക്കാനായില്ല. തന്റെ പ്രസംഗം തടസ്സപ്പെടുത്തിയവരോട് ദേഷ്യമില്ലെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധ സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Share this story