ഏറ്റുമാനൂരിൽ ഹോട്ടലുടമയെ തീയിട്ട് കൊല്ലാൻ ശ്രമം; ഹോട്ടൽ കത്തി നശിച്ചു, അക്രമിക്കും സാരമായി പൊള്ളലേറ്റു

ഏറ്റുമാനൂരിൽ ഹോട്ടലുടമയെ തീയിട്ട് കൊല്ലാൻ ശ്രമം; ഹോട്ടൽ കത്തി നശിച്ചു, അക്രമിക്കും സാരമായി പൊള്ളലേറ്റു

കോട്ടയം ഏറ്റുമാനൂരിൽ ഹോട്ടലുടമയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമം. കാണക്കാരി അമ്പലക്കവലയിലെ അപ്പൂസ് ഹോട്ടലുടമ ദേവസ്യക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹോട്ടൽ പൂർണമായും കത്തി നശിച്ചു. ദേവസ്യക്കും ആക്രമണം നടത്തിയ ബേബിക്കും പൊള്ളലേറ്റു

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ദേവസ്യയും ബേബിയും തമ്മിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ബേബി ഹോട്ടലിലെത്തുകയും ദേവസ്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.

സംഭവസമയത്ത് കടയിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം വഴിമാറി. പൊള്ളലേറ്റ ദേവസ്യയെയും ബേബിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Share this story